കോട്ടയം- മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുകയാണ്. സര്‍ക്കാരുകളുടെ കടുത്ത മൗനം ഏറ്റവും പ്രതിഷേധാര്‍ഹമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.