Sorry, you need to enable JavaScript to visit this website.

ജലവിമാനം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു 

മുന്‍ സര്‍ക്കരിന്റെ കാലത്തെ വലിയ ടൂറിസം പ്രഖ്യാപനങ്ങളിലൊന്നായിരുന്ന ജലവിമാനം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. അഷ്ടമുടി, പുന്നമട, ബേക്കല്‍, കൊച്ചി, കുമരകം എന്നീ കായലുകളില്‍ വിനോദ സഞ്ചാരത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. പദ്ധതിക്കായി വാങ്ങിയ ആറുകോടിയോളം രൂപയുടെ ഉപകരണങ്ങള്‍ വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ധാരനായി.
 മത്സ്യത്തൊഴിലാളുടെ എതിര്‍പ്പ് പരിഗണിച്ചാണ് പ്രധാനമായും പദ്ധതി ഉപേക്ഷിക്കന്‍ കാരണം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയാണ്  യു ഡി എഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങിയത് എന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്.  
 പദ്ധതിക്കായി വാങ്ങിയ സ്പീഡ് ബോട്ടുകള്‍ കെഡിടിസിക്കും, ടിഡിപിസിക്കും നല്‍കും. സി സി ടിവി സുരക്ഷ ക്യാമറകളും ബാഗേജ് സ്‌കാനര്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ മറ്റു സ്ഥപനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇവ സംരക്ഷിച്ചു പോരുന്നതിന് വര്‍ഷം തോറും ഒന്നര കോടി രൂപ ചിലവാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. പദ്ധതി സംബന്ധിച്ച് മറ്റു കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളും റദ്ദാക്കിയിട്ടുണ്ട്. 

Latest News