ജിദ്ദ- ഈ വർഷത്തെ ഹജ് തീർത്ഥാടകാരുടെ കർമ്മങ്ങളുടെ അവസാനം വരെ മിനായിൽ പ്രവർത്തനങ്ങളുമായി നിലകൊണ്ട ജിദ്ദ ഒ .ഐ. സി .സി വളണ്ടിയർമാർ ആത്മസംതൃപ്തിയുമായി മടങ്ങി. അറഫയിൽ നിന്നും മുസ്ദലിഫയിൽ എത്തി രാപാർത്തതു മുതൽ പിന്നീട് കല്ലെറിയൽ ചടങ്ങിനായി മിനായിലേക്ക് വരുന്ന ഹാജിമാർക്ക് ടെന്റുകളിലേക്ക് എത്തുന്നതിനു കൃത്യമായ ലൊക്കേഷൻ മാപ്പുകൾ ഉപയോഗിച്ചു വഴി കാണിച്ചും, ജംറയിലേക്ക് എത്താനുള്ള സഹായങ്ങൾ ചെയ്തും, മെഡിക്കൽ സഹായം ലഭ്യമാക്കുന്നതിനും ഹാജിമാരുടെ മനസറിഞ്ഞു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളണ്ടിയർമാർ സംതൃപ്തി രേഖപ്പെടുത്തി.
ചില വളണ്ടിയർമാർ തീർത്ഥാടകാരെ കല്ലെറിയിച്ച് മസ്ജിദുൽ ഹറമിൽ വരെ വീൽ ചെയറിൽ എത്തിച്ച് കിലോ മീറ്ററുകൾ താണ്ടി പ്രവർത്തന മികവ് കാണിച്ചു.
മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള ഒ .ഐ.സി. സി യുടെ നാനൂറിലധികം വരുന്ന വളണ്ടിയർ, ഹാജിമാർ എത്തിതുടങ്ങിയത് മുതൽ പ്രവർത്തനനിരതമായിരുന്നു. ഏകദേശം നൂറോളം പേർ ജിദ്ദ, മദീന ഹജ് വെൽഫെയർ ഫോറത്തിലും സേവന രംഗത്ത് ഉണ്ട്. ഒ .ഐ. സി. സിയുടെ നേതൃത്വത്തിൽ ഹജ് തീർത്ഥാടകർക്കു നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഹജിനെത്തിയ കെ. പി .എ മജീദ് പറഞ്ഞു. സൗദി ഭരണകൂടം തീർഥാടകർക്കു നല്കുന്ന സേവനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
മേഖല പ്രസിഡന്റ് കെ. ടി .എ മുനീർ, വെൽഫെയർ ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, ഒ. ഐ .സി .സി ഹജ് വളണ്ടിയർ സെൽ കൺവീനർ ഷമീർ നദവി കുറ്റിച്ചൽ, കോർഡിനേറ്റർ അസ്ഹാബ് വർക്കല എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. സി .സി ശംസു ഹാജി, അഷ്‌റഫ് വാഴക്കാട്, അമീർ പരപ്പനങ്ങാടി, അഷ്‌റഫ് കുരിയോട്, ഷാനു കരമന, നസീം പൊന്നാനി, സഹീർഖാൻ, മുഹ്‌സിൻ, സഹീർ ഖാൻ വരപ്പാറ, നാസർ സൈൻ, ഹുസൈൻ സാദ, റാഷിദ്, അബ്ദുറഹിമാൻ മൂസാ, സമാൻ വാഴക്കാട്, സുഹൈൽ മഞ്ചേരി, നൗഫൽ ഷരീഫ്, അലി കരുവാരകുണ്ട്, അലി തേക്കുതോട്, നൗഷാദ് അടൂർ, ഉസ്മാൻ കരുവാരകുണ്ട്, ബഷീർ പരുത്തികുന്നൻ തുടങ്ങിയവർ സേവന രംഗത്ത് ഉണ്ടായിരുന്നു. ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിലെ ഒ ഐ സി സി വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾക്കു അബ്ബാസ് ചെമ്പൻ, അഷ്‌റഫ് വടക്കേക്കാട്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി തുടങ്ങിയവർ നേതതൃത്വം നൽകി. മക്കയിൽ തീർത്ഥാടകർക്കു ഭക്ഷണ, മെഡിക്കൽ സേവന കാര്യങ്ങൾക്കു ശനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ, മുഹമ്മദ് ഷാ കൊല്ലം, നിഷ നിസാം, ജിബിൻ സമദ്, നിസ്സാം കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി. ഹജ് സേവന കാര്യങ്ങൾക്കു വേണ്ടിയുള്ള , വിമനത്താവളങ്ങളിലെ വളണ്ടിയർ പ്രവർത്തനങ്ങൾ, ഹജ് സേവന പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ, മറ്റു കാര്യങ്ങൾ തുടങ്ങിയവ സാക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ക്രോഡീകരിച്ചു.