മിന- ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള ഇക്കോണമി പാക്കേജ് കൂടുതൽ വ്യാപിപ്പിക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത്. ഇക്കോണമി പാക്കേജിൽ 3,984 റിയാൽ മുതലാണ് നിരക്ക്. തീർഥാടകരുടെ സാമ്പത്തിക ശേഷികൾക്കും പ്രതീക്ഷകൾക്കും അനുയോജ്യമായ ചോയ്‌സുകളും പോംവഴികളും നൽകി ഹാജിമാരുടെ ആഗ്രഹങ്ങൾ നിറവേറ്റാനും ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാനുമാണ് ഇക്കോണമി പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
നൂതന സാങ്കേതികവിദ്യകളും വിവിധ മേഖലകൾ തമ്മിലെ ഏകോപനവും ഇത്തവണത്തെ ഹജ് വിജയകരമാക്കാൻ സഹായിച്ചു. ദുൽഹജ് 12 ന് തന്നെ ത്വവാഫുൽവിദാഅ് നിർവഹിച്ച് പുണ്യഭൂമി വിട്ടവരിൽ ഭൂരിഭാഗവും ആഭ്യന്തര തീർഥാടകരായ സൗദി പൗരന്മാരും വിദേശികളുമാണെന്നും മന്ത്രി പറഞ്ഞു.