മക്ക- പൂച്ചെണ്ടുകളും മുല്ല മാലകളും ഉപഹാരങ്ങളും സമ്മാനിച്ചും കാപ്പിയും പലഹാരങ്ങളും മറ്റും വിതരണം ചെയ്തും ദുൽഹജ് 12 ന് പുണ്യഭൂമി വിട്ട ഹജ് തീർഥാടകരെ ഹറംകാര്യ വകുപ്പ് യാത്രയാക്കി. ഹറംകാര്യ വകുപ്പിനു കീഴിലെ സാമൂഹികകാര്യ വിഭാഗമാണ് ദുൽഹജ് 12 ന് ത്വവാഫുൽവിദാഅ് നിർവഹിച്ച് മക്ക വിട്ട ഹാജിമാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തത്. ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന്റെയും നല്ല ആതിഥ്യമര്യാദയോടെ സേവനങ്ങൾ ശക്തമാക്കുന്നുന്നതിന്റെയും ഭാഗമായാണ് തീർഥാടകരെ ഉപഹാരങ്ങൾ വിതരണം ചെയ്ത് യാത്രയാക്കിയതെന്ന് ഹറംകാര്യ വകുപ്പ് സാമൂഹികകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജനാദി ബിൻ അലി മുദഖലി പറഞ്ഞു.