കോട്ടയം- സിനിമാ തിയേറ്റര്‍ ജീവനക്കാരിയായ യുവതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടക്കയത്താണ് സംഭവം.
എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കല്‍ വീട്ടില്‍ എ. എ അനീസ് (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ വി. ജെ ഷെഫീഖ് (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടില്‍ എ. ഷാനവാസ് (41) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം ആര്‍. ഡി സിനിമാസില്‍ സിനിമ കാണാനെത്തിയ ഇവര്‍ ഉച്ചത്തില്‍ ചീത്ത വിളിക്കുകയും കാഴ്ചക്കാര്‍ക്ക് ശല്യമാവുകയും ചെയ്തതോടെ ജോലിയില്‍ ഉണ്ടായിരുന്ന യുവതി ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. അതോടെ ഇവര്‍ ചീത്ത വിളിയ്ക്കുകയും തിയേറ്ററിന് പുറത്തിറങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന രണ്ടു ജോലിക്കാരെ ആക്രമിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.