ദോഹ- ഖത്തറില്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ട നാല് പ്രവാസികള്‍ അറസ്റ്റില്‍. മറ്റുള്ളവരുമായി സഹകരിച്ച് വിവിധ തരം മയക്കുമരുന്നുകള്‍ പ്രചരിപ്പിക്കുന്നതിലും ദുരുപയോഗം ചെയ്യുന്നതിലും പങ്കാളികളായതിന് ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള നാല് വ്യക്തികളെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ വിവിധ തരം മയക്കുമരുന്നുകള്‍ അടങ്ങിയ ബാഗുകളും പാക്കറ്റുകളും ക്യാപ്‌സ്യൂളുകളും കണ്ടെത്തി. മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഇലക്ട്രോണിക് തുലാസുകളും കണ്ടെത്തി. ഈ വിഷയത്തില്‍ ആവശ്യമായ നിയമനടപടികള്‍ ആരംഭിക്കുന്നതിനായി പിടിച്ചെടുത്ത വസ്തുക്കളും വ്യക്തികളും പബ്ലിക് പ്രോസിക്യൂഷനു കൈമാറി.