Sorry, you need to enable JavaScript to visit this website.

കാസർക്കോട് പതിമൂന്നുകാരി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്- ഉത്തർപ്രദേശ് സ്വദേശിനിയായ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി റാഹിമീൻ (13) ആണ് മരിച്ചത്. ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന  രാംപൂർ ഗൗതം പൂർ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടത്. വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. തുറക്കാൻ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. വാതിൽ തകർക്കുകയായിരുന്നു. പ്ലാസ്റ്റിക് കയറിലാണ്  തൂങ്ങിയത്. സഹോദരങ്ങൾ: മറിയ, സോയ, ആഷിറ, ഹസൻ, ഹുസൈൻ.
 

Latest News