ന്യൂദൽഹി- കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത്‌നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എം.പി. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേന്ദ്രം തേടി. എന്നാൽ നിർദ്ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഫയലിലാണ് നിർദ്ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കുറിച്ചത്.