മദീന-ഹജിനു ശേഷമുള്ള മദീന സന്ദര്‍ശകരുടെ ആദ്യ ബാച്ച് മദീനയിലെത്തി, വെള്ളിയാഴ്ചയോടെ ജംറകളില്‍ എറിഞ്ഞ ശേഷം മിനയില്‍ നിന്നു ഹറമൈന്‍ ട്രെയിന്‍ വഴിയോ ബസുകളിലോ പുറപ്പെട്ടരാണ് ഇവരെല്ലാം. ശനി ഞായര്‍ ദിവസങ്ങളിലായി 70000 ഹാജിമാര്‍ മദീനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജിനു ശേഷമുള്ള മദീനയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് ക്രമീകരിക്കുന്നതിനും ഹാജിമാരെ സ്വീകരിക്കുന്ന പോയിന്റുകളില്‍ നിന്ന് നിശ്ചയിച്ച താമസ സ്ഥലങ്ങളിലേക്ക് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് എത്തിക്കുന്നതിനുമുള്ള നടപടികളും വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കി തുടങ്ങി.