കൊച്ചി - എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. ഹൗസ് സര്‍ജന്‍ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കള്‍ തന്നെ മര്‍ദ്ദിക്കുകയായിരുവെന്നാണ് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസനീല്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണുന്നതിനായി എത്തിയ യുവാക്കള്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഡോ. ഹരീഷ് മുഹമ്മദുമായി പ്രതികള്‍ വാക് തര്‍ക്കമുണ്ടായി. പിന്നീട് കാന്റീനിലേക്ക് പോയ ഡോക്ടറെ പ്രതികള്‍ വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നു. ഡോ.ഹരീഷ് മുഹമ്മദിനെ പ്രതികള്‍ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.