Sorry, you need to enable JavaScript to visit this website.

പുറമേ നിന്ന് നോക്കിയാല്‍ കച്ചവടം പഴങ്ങളും  പച്ചക്കറിയും, യഥാര്‍ഥ വാണിഭം മറ്റൊന്ന് 

കോട്ടയം-പഴം, പച്ചക്കറി വില്‍പനയുടെ മറവില്‍ ബ്രൗണ്‍ ഷുഗര്‍ വിതരണം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സോണിപൂര്‍ പഞ്ച്മൈല്‍ ബസാര്‍ സ്വദേശി രാജികുള്‍ അലം (33) നെയാണ് നീലിമംഗലത്ത് നിന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വില വരും. അഞ്ച് വര്‍ഷമായി നഗരത്തില്‍ പഴം, പച്ചക്കറി വ്യാപാരം നടത്തുകയാണിയാള്‍. അന്യസംസ്ഥാനത്ത് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നത്. 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വില്പന. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.<സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് കെ. നന്ദ്യാട്ട്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എന്‍ വിനോദ്, അനു വി.ഗോപിനാഥ്, ജി.അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ശ്യാം ശശിധരന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിജയരശ്മി.വി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest News