ആലപ്പുഴ - ഭക്ഷ്യ വിഷബാധയെ തുടർന്ന് 13 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിച്ചത്. അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്നു ചോറും സാമ്പാറും കഴിച്ച വിദ്യാർത്ഥികൾക്കാമ് വയറു വേദനയും ഛർദ്ദിയുമുണ്ടായത്. ഭക്ഷണം മോശമായിരുന്നുവെന്ന് വിദ്യാർത്ഥികൾ അപ്പോൾ പ്രതികരിച്ചതായും പറയുന്നു. പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ആലപ്പുഴ ജില്ലാ കലക്ടർ ഹരിത വി കുമാർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ കണ്ട് കാര്യങ്ങൾ അന്വേഷിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കലക്ടർ കുട്ടികൾക്ക് ഉറപ്പു നൽകി.