കോഴിക്കോട് - കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സുന്നി ഐക്യനിർദേശം സ്വാഗതം ചെയ്ത് സമസ്ത. സുന്നി ഐക്യം എല്ലാവർക്കും ഗുണം ചെയ്യുമെന്നും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലം സംസ്ഥാന പ്രസിഡന്റ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൾസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു.
ഏകസിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്നും ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്നും സമസ്ത അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ സമസ്ത പോഷകസംഘടനകളുടെ വിപുലമായ കൺവെൻഷൻ ജൂലൈ എട്ടിന് കോഴിക്കോട്ട് ചേരുമെന്നും നേതൃത്വം അറിയിച്ചു.