മസ്‌കത്ത്- ദുബായിൽനിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു. സലാലയിലെ വാദി ദർബാത്തിലാണ് സംഭവം. തൃശൂർ കരൂപടന്ന ചാണോലി പറമ്പിൽ സാദിഖ്(29)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നീന്താനിറങ്ങിയ സാദിഖ് ചെളിയിൽ മുങ്ങിപ്പോകുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തി കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.