മിന - ജംറയിൽ കല്ലേറ് കർമത്തിനിടെ വിദേശ ബാലികയോട് അലിവും കരുണയും വാത്സല്യവും കാണിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവായ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ. കല്ലേറ് കർമം നിർവഹിക്കുന്നതിനിടെ ഈജിപ്ഷ്യൻ യുവാവിന്റെ ചുമലിലായിരുന്ന ബാലികയുടെ ശിരസ്സിൽ കല്ലേറ് തട്ടാതിരിക്കാൻ തന്റെ കൈ കൊണ്ട് സുൽത്താൻ രാജകുമാരൻ ബാലികയുടെ ശിരസ്സ് മറച്ചുപിടിക്കുകയായിരുന്നു. ജംറക്കു സമീപമെത്തിയാണ് സുൽത്താൻ രാജകുമാരൻ കല്ലേറ് നടത്തിയത്.
ഈ സമയത്താണ് സമീപത്ത് പിതാവിന്റെ ചുമലിൽ ഇരിക്കുന്ന ബാലികയെ സുൽത്താൻ രാജകുമാരൻ കണ്ടത്. ഈ സമയത്ത് പിന്നിലുള്ളവർ ജംറ ലക്ഷ്യമാക്കി കല്ലെറിയൽ കർമം നിർവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവർ എറിയുന്ന കല്ലുകൾ ബാലികയുടെ ശിരസ്സിൽ തട്ടാതെ നോക്കാനാണ് സുൽത്താൻ രാജകുമാരൻ പെൺകുട്ടിയുടെ ശിരസ്സിനു മുകളിൽ തന്റെ കൈ വെച്ചത്.
ഉയർന്ന ചൂടിൽ കല്ലേറ് കർമം നിർവഹിച്ച് മടങ്ങുന്നതിനിടെ സമീപത്ത് കൈയിൽ വെള്ളക്കുപ്പിയില്ലാതെ ദാഹപരവശനായി പരിക്ഷീണനായി നിന്ന ഉദ്യോഗസ്ഥരിൽ ഒരാൾക്ക് തന്റെ കൈയിലുണ്ടായിരുന്ന മിനറൽ വാട്ടർ കുപ്പി സുൽത്താൻ രാജകുമാരൻ കൈമാറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വൈകാതെ ഇത് വൈറലായി.
ക്യാപ്.
ജംറയിൽ കല്ലേറ് കർമത്തിനിടെ ഈജിപ്ഷ്യൻ യുവാവിന്റെ ചുമലിലുള്ള ബാലികയുടെ ശിരസ്സിൽ കല്ലേറ് തട്ടാതിരിക്കാൻ തന്റെ കൈ കൊണ്ട് സുൽത്താൻ രാജകുമാരൻ ബാലികയുടെ ശിരസ്സ് മറച്ചുപിടിക്കുന്നു.
— ريري شو (@RehamAlla2) June 30, 2023