കൊച്ചി - ഭൂപരിഷ്‌കരണം നിയമം ലംഘിച്ചെന്ന ആരോപണത്തില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കും കുടുംബത്തിനുമെതിരായുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതില്‍ ഹെക്കോടതി വിശദീകരണം തേടി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതാണ്് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവരാണ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഇത് സംബന്ധിച്ച് മറുപടി നല്‍കേണ്ടത്. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.