Sorry, you need to enable JavaScript to visit this website.

ഓപ്പറേഷൻ തിയറ്ററിലെ വേഷം; വിവാദത്തിന്റെ കാര്യമില്ല, അധ്യാപകർ തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം - ഓപ്പറേഷൻ തിയറ്ററിലെ വേഷവുമായി ബന്ധപ്പെട്ട കാര്യത്തിൽ  വിവാദത്തിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ലിതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
 ഒരു തരത്തിലുള്ള വിവാദത്തിന്റെയും ആവശ്യമില്ല. ഇത് ചർച്ചയാക്കേണ്ട വിഷയവുമല്ല. ഒരു മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോട് ആവശ്യപ്പെട്ട കാര്യം അവിടെ അധ്യാപകർ തീരുമാനിക്കും. ഉന്നയിക്കപ്പെട്ടത് രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല. ഏതെങ്കിലും ഭരണകൂടമല്ല ആഗോളതലത്തിൽ ഓപ്പറേഷൻ തിയറ്ററിൽ എന്തുവേണമെന്നത് തീരുമാനിക്കുന്നത്. ഇത് തികച്ചും സാങ്കേതികമാണ്. ഓപ്പറേഷൻ തിയറ്ററിലെ രോഗിക്ക് അണുബാധ ഉണ്ടാകാതെ സംരക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടിയാണ് ഓപ്പറേഷൻ തിയറ്ററിലെ മുഴുവൻ സംവിധാനങ്ങളും. അണുബാധ ഒഴിവാക്കാൻ ആഗോള തലത്തിൽ നിശ്ചയിക്കപ്പെട്ട പ്രോട്ടോകോളുണ്ടെന്നും വിദ്യാർത്ഥികൾ ആവശ്യം അവരുടെ അധ്യാപകരോടാണ് പറഞ്ഞതെന്നും അതിൽ തീരുമാനം അവർ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 സർക്കാരിന്റെ പനിക്കണക്കിൽ അവ്യക്തത ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ലെന്നാണ്. ഡോക്ടറെ കാണണമെന്ന് തന്നെയാണ് നിർദേശം നൽകിയത്. മെയ് മാസം മുതൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. മരണ കാരണം പരിശോധിക്കുന്നുണ്ട്. മരണം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Latest News