വയനാട്ടില്‍ എം.ഡി.എം.എയുമായി  മൂന്നു പേര്‍ പിടിയില്‍

കല്‍പറ്റ-വയനാട്ടില്‍ രണ്ടു കേസുകളില്‍ 58.48 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേര്‍ പിടിയില്‍. 49.54 ഗ്രാം എം.ഡി.എം.എയുമായി മുട്ടില്‍ അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(24),  8.94 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ഒളവണ്ണ ചുള്ളിയോട്ട് അഖില്‍(27), തൃശൂര്‍ കാരിയാന്‍ കെ.എഫ്. ലിന്റോ(34) എന്നിവരാണ്  മുത്തങ്ങയില്‍ പോലീസ് പിടിയിലായത്. കര്‍ണാടകയില്‍നിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധനയിലാണ് മിന്‍ഹാജിന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.  ബംഗളൂരുവില്‍നിന്നു വരികയായിരുന്ന ഓംനി വാനിലാണ് അഖിലും ലിന്റോയും ഉണ്ടായിരുന്നത്.  മൂന്നു പേര്‍ക്കുമെതിരേ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് മേധാവി പദം സിംഗ് അറിയിച്ചു.

 

Latest News