തിരുവനന്തപുരം- കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര അക്രഡിറ്റേഷന്‍ ഒപ്പിച്ചെടുത്തതാണെന്നും സര്‍വകലാശാലകള്‍ക്ക് മികച്ച നിലവാരമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ നല്ല വിദ്യാര്‍ഥികള്‍ക്ക് പുറത്തുള്ള കലാലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാക് അടക്കമുള്ള പല അക്രഡിറ്റേഷനുകളും സര്‍വകലാശാലകള്‍ക്ക് ഒപ്പിച്ചെടുക്കാന്‍ കഴിയുമെന്നും അതിനാല്‍ അക്രഡിറ്റേഷന്‍ ഉണ്ടെന്നതിനാല്‍ മാത്രം മികവിന്റെ കേന്ദ്രമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.