Sorry, you need to enable JavaScript to visit this website.

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ഓറിയോണ്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

കൊച്ചി - എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട്  ഓറിയോണ്‍ എജന്‍സി ഉടമ സജു ശശിധരന്‍ പിടിയിലായി. ഇയാളുടെ സ്ഥാപനത്തില്‍ നിന്നാണ് നിഖില്‍ തോമസിന് വേണ്ടി വ്യാജ മാര്‍ക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയതെന്ന് കേസിലെ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു വേണ്ടി രണ്ടു ലക്ഷം രൂപയാണ് നിഖില്‍ തോമസ് അബി്ന്‍ സി രാജിന് നല്‍കിയിരുന്നത്.  കേസില്‍  മൂന്നാം പ്രതിയാക്കിയ സജു ശശിധരനെ  കൊച്ചി പാലാരിവട്ടത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇന്നു രാവിലെയാണ് സജുവിനെ പൊലീസ് പ്രതി ചേര്‍ത്തത്. പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ല്‍ പൂട്ടിയിരുന്നു. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സജു ശശിധരന്‍ പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു.

 

Latest News