ഖുലൈസ്- ജിദ്ദ കെ.എം.സി.സിയുടെ കീഴിൽ ഹജ് തീർഥാടകർക്ക് നൽകുന്ന കഞ്ഞി പാത്രത്തിനുള്ള ഫണ്ട് കൈമാറി. മക്കയിലെ ഹജ് വളണ്ടിയർ ക്യാമ്പിൽ വെച്ച് ജിദ്ദ കെ.എം.സി.സി ഭാരവാഹികൾക്ക് ഖുലൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികളാണ് ഫണ്ട് കൈമാറിയത്. ഖുലൈസ് കെ.എം.സി.സി പ്രസിഡന്റ് റഷീദ് എറണാകുളത്തിൽ നിന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളായാട്ട് ഏറ്റുവാങ്ങി. അബൂബക്കർ അരിമ്പ്ര, ശിഹാബ് താമരക്കുളം, ഉബൈദ് തെന്നല, അക്ബർ ആട്ടീരി, അൻസാർ പെരുവള്ളൂർ, സിദ്ദീഖ് വള്ളിക്കുന്ന്, ആരിഫ് പഴയകത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.