തിരുവനന്തപുരം - മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയെ തടഞ്ഞത് കൊണ്ട് മാത്രം എല്ലാം മറച്ച് വെയ്ക്കാമെന്ന് സര്‍ക്കാര്‍ കരുതരുത്. ഇതൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ല. ഇന്ത്യയെന്നാല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസെന്നാല്‍ ഇന്ത്യയാണെന്നും അടിവരയിടുന്നതാണ് രാജ്യത്തെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെന്നും വി ഡി സതീശന്‍ പറഞ്ഞു. കലാപഭൂമിയായ മണിപ്പൂരില്‍ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശവുമായാണ് രാഹുല്‍ എത്തിയത്. കലാപം കത്തിപ്പടരുമ്പോഴും മൗനം പാലിച്ച പ്രാധാനമന്ത്രിക്കും സംഘപരിവാറിനും ആ സ്‌നേഹ സന്ദേശം മനസിലാകില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തി വച്ച കലാപമാണ് മണിപ്പൂരിലേത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞത് കൊണ്ട് ആ കളങ്കം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.