പയ്യന്നൂർ-ബാങ്ക് കളക്ഷൻ ഏജൻറായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി നേതാവായ സി.പി.എം പ്രവർത്തകന് സസ്‌പെൻഷൻ. വ്യാപാരി വ്യ വസായി സമിതി കണ്ണൂർ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായ കിഴക്കേവീട്ടിൽ അനൂപിനെയാണ് അന്വേഷണ വിധേയമായി സി.പി. എം. സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നടപടിക്ക് ആസ്പദമായ സംഭവം. പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിക്കുന്ന അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ദിവസ ഡെപ്പോസിറ്റ് കളക്ഷന് എത്തിയ ബാങ്ക് ജീവനക്കാരിയായ യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറി ഓടി രക്ഷപ്പെട്ട യുവതി, ജോലി ചെയ്യുന്ന പയ്യന്നൂരിലെ ബാങ്ക് സെക്രട്ടറിക്ക് നൽകിയ പരാതി, അദ്ദേഹം പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗമാണ് സി.പി.എം. അംഗമായ അനൂപിനെ പാർട്ടി അംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
പീഡന ശ്രമത്തിന് ഇരയായ യുവതിയുടെ പരാ തി അന്വേഷിക്കുന്നതിനായി സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. കെ. കൃഷ്ണൻ, പി.ശ്യാമള, പയ്യന്നൂർ നോർത്ത് ലോക്കൽ സെ ക്രട്ടറി പോത്തേര കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം എ.ശോഭ എന്നിവരടങ്ങുന്ന കമ്മീഷനേയും നിയോഗിച്ചു.