റിയാദ് - ആദ്യ പെരുന്നാൾ ദിവസം ബലികർമത്തിനിടെ പരിക്കേറ്റ ഒമ്പതു പേർ കിംഗ് സൗദ് മെഡിക്കൽ സിറ്റി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. എല്ലാവർക്കും കത്തി തട്ടി മുറിവേൽക്കുകയായിരുന്നു. ബലികർമം നിർവഹിക്കാൻ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ പിന്തുടരുന്നതിന്റെ അപകടത്തിനെതിരെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മുന്നറിയിപ്പ് നൽകി. ബലികർമം നിർവഹിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംഗ് സൗദ് മെഡിക്കൽ സിറ്റി ആവശ്യപ്പെട്ടു.