തിരുവനന്തപുരം- ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏകസിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് വ്യക്തമാക്കി കേരളത്തില്‍ വിവിധ സംഘടനകള്‍ രംഗത്തുവന്നു. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.