ആലപ്പുഴ- അച്ഛന്റെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റെടുത്ത മകള്‍ക്ക് ഭാഗ്യദേവത സമ്മാനിച്ചത് 75 ലക്ഷം. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍ക്കുന്ന നെട്ടശ്ശേരില്‍ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിയാണ് ഭാഗ്യവതി. സംസ്ഥാന ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണിത്.
ആഷ്‌ലി 12 ലോട്ടറി ടിക്കറ്റുകളെടുത്തു. എസ്.ജി 883030 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഒന്നിലധികം ടിക്കറ്റ് എടുക്കുന്നത് ആഷ്‌ലിയുടെ പതിവാണ്. ചെറിയ സമ്മാനങ്ങള്‍ ഇടയ്ക്കിടെ ലഭിച്ചിരുന്നു. അര്‍ത്തുങ്കല്‍ സ്വദേശിയായ ബിനീഷാണ് ആഷ്‌ലിയുടെ ഭര്‍ത്താവ്. അഗസ്റ്റിനും ഭാര്യ ലിന്‍സിക്കുമൊപ്പം കുടുംബവീട്ടിലാണ് ആഷ്‌ലിയും ഭര്‍ത്താവും മകന്‍ ആദിഷും താമസം. വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹം. അംഗിത,അഞ്ജിത എന്നിവരാണ് സഹോദരിമാര്‍. അവരെയും സഹായിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ അരൂര്‍ ബൈപ്പാസ് ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു.