മിന- തീര്‍ഥാടക ലക്ഷങ്ങള്‍ മിനയില്‍ ഹജിന്റെ അവസാന കര്‍മങ്ങളിലൊന്നായ ജംറകളിലെ കല്ലേറിലാണ്. ചിത്രങ്ങള്‍ കാണാം.
പ്രവാചകന്‍ ഇബ്രാഹീമിന്റെ ചരിത്രം അനുസ്മരിച്ചുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് നിര്‍വഹിക്കുന്നത്. അറഫയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞ മടങ്ങുംവഴി രാപ്പാര്‍ത്ത മുസ്ദലിഫയില്‍നിന്ന് ശേഖരിച്ച വളരെ ചെറിയ കല്ലുകളാണ് ഹാജിമാര്‍ ജംറയില്‍ എറിയുന്നത്. ഇന്ന് ഒറ്റ ജംറയില്‍ കല്ലെറിഞ്ഞ ഹാജിമാര്‍ നാളെ മുതല്‍ മൂന്ന് ദിവസം മൂന്ന് ജംറകളില്‍ കല്ലെറിയും.