Sorry, you need to enable JavaScript to visit this website.

കുടുംബത്തിൽ ആറു പേർ വീരമൃത്യു വരിച്ച വേദനയിൽ ഫലസ്തീനി തീർഥാടകൻ

ജമാൽ അൽസുബൈദി

മിന - മകൻ ദാവൂദ് അൽസുബൈദിയടക്കം കുടുംബത്തിൽ ആറു പേർ ഇസ്രായിലി ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച വേദനയിലാണ് ഫലസ്തീനി തീർഥാടകൻ ജമാൽ അബ്ദുറഹ്മാൻ അൽസുബൈദി ഹജിനെത്തിയിരിക്കുന്നത്. ഭർത്താവ് വീരമൃത്യു വരിച്ചതിനാൽ വിധവയായി മാറിയ മകൾക്കൊപ്പമാണ് 70 കാരനായ ജമാൽ അൽസുബൈദി ഹജ് കർമം നിർവഹിക്കുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായാണ് ഇരുവരും ഹജ് കർമം നിർവഹിക്കുന്നത്. 
മുപ്പതിലേറെ വർഷമായി ഹജ് നിർവഹിക്കണമെന്ന സ്വപ്‌നമാണ് സൽമാൻ രാജാവിന്റെ കാരുണ്യത്താൽ ഇത്തവണ സഫലമായതെന്ന് ജമാൽ അൽസുബൈദി പറഞ്ഞു. ദീർഘകാലമായി താൻ തേടി നടക്കുന്ന മനസ്സമാധാനവും മാനസിക ആശ്വാസവും തീർഥാടന യാത്രയും വിശുദ്ധ ഹറമിലെയും പുണ്യഭൂമിയിലെയും ആത്മീയതയും സമ്മാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ താനും കുടുംബവും അനുഭവിച്ച ദുരന്തങ്ങളുടെ വേദനയും ദുഃഖവും ലഘൂകരിക്കാൻ തീർഥാടന യാത്ര സഹായിച്ചു. 
പ്രതീക്ഷക്കപ്പുറമുള്ള, എല്ലാവരെയും അമ്പരിപ്പിക്കുന്ന സേവനങ്ങളാണ് താൻ അടക്കമുള്ള തീർഥാടകർക്ക് സൗദി അറേബ്യ നൽകുന്നത്. ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കാത്ത നിലക്ക് പൂച്ചെണ്ടുകളും മറ്റും സമ്മാനിച്ചും പാട്ടുകൾ പാടിയും സ്‌നേഹനിർഭരമായ ഹൃദയങ്ങളിൽ നിന്നുയരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയും ഊഷ്മളവും സ്‌നേഹവും നിറഞ്ഞതായിരുന്നു തങ്ങൾക്ക് ലഭിച്ച സ്വീകരണമെന്നും ജമാൽ അൽസുബൈദി പറഞ്ഞു. 

Latest News