Sorry, you need to enable JavaScript to visit this website.

ജനകീയ സമരങ്ങളോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹം -കെ.എം.സി.സി ഖത്തർ

ദോഹ- മലബാർ മേഖലയിലെ ഹയർ സെക്കന്ററി സീറ്റ് വർധനവ് എന്ന ജനകീയ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത  നേതാക്കളെ കുറ്റവാളികളെ പോലെ കൈയാമം വെച്ച് അറസ്റ്റു ചെയ്ത് കൊണ്ട് പോയ കേരളാ പോലീസിന്റെ കിരാത നടപടിയിൽ ഖത്തർ കെ.എം.സി.സി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. 
സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത തരത്തിൽ പോലീസ് രാജ് അരങ്ങേറുകയാണ്. ഹയർ എജ്യൂക്കേഷന് അർഹതയുണ്ടായിട്ടും സീറ്റുകളുടെ കുറവ്മൂലം ആയിരകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നീതിക്കു വേണ്ടിയുള്ള എം.എസ്.എഫിന്റെ ഈ സമരത്തെയാണ് ഭരണകൂടം ശിലായുഗ നിലപാടുമായി നേരിടുന്നത്. ഇത് ഒരിക്കലും ജന സേവനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനക്കും അംഗീകരിക്കുവാനാകില്ല. പുറം നാടുകളിൽ വലിയ ഖ്യാതിയുണ്ടായിരുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയിലിപ്പോൾ ഭരണക്കാരുടെ ഒത്താശയോടുകൂടി വ്യാജന്മാർ കയ്യേറി വിലസുകയാണ്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററായി കയറുന്നതിനു വേണ്ടി എറണാംകുളം മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസും, എം കോമിന് അഡ്മിഷൻ നേടാനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതും ഭരണ പാർട്ടിയുടെ വിദ്യാർഥി വിഭാഗം നേതാക്കളാണെന്നതും ഇതെല്ലാം ഭരിക്കുന്നവരുടെ സ്വജന പക്ഷപാത നിലപാടുകളുടെയും ഭരണകൂട അഹങ്കാരത്തിന്റെയും ബലത്തിലാണ് നടക്കുന്നതെന്നും കെ.എം.സി.സി ആരോപിച്ചു. ജനകീയ വിഷയങ്ങളിലുള്ള പിണറായി സർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.

Latest News