ബത്തേരി - പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ സജീവന്‍ പൊലീസ് പിടിയിലായി .രാത്രി എട്ടരയോടെ സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടുകയായിരുന്നു. ഒളിവിലായിരുന്ന സജീവന്‍ കീഴടങ്ങാന്‍ എത്തുന്നതിനിടെയാണ് പിടിയിലായതെന്നാണ് സംശയിക്കുന്നത്. കേസിലെ നാലാം പ്രതിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മുന്‍ ബാങ്ക് പ്രസിഡന്റും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. എട്ടര കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. വായ്പാത്തട്ടിപ്പിനെ തുടര്‍ന്ന് രാജേന്ദ്രന്‍ നായര്‍ എന്നയാള്‍ ആത്മഹത്യ ചെയ്തതോടെയാണ് എബ്രഹാമിനേയും രമാദേവിയേയും അറസ്റ്റ് ചെയ്തത്.