വയനാട്ടില്‍ പനി ബാധിച്ച് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലുവയസ്സുകാരി മരിച്ചു

മേപ്പാടി- വയനാട്ടില്‍ പനി ബാധിച്ച് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലുവയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകന്‍ അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രുദ്രയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല, എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് രുദ്ര.

 

Latest News