Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംശയിക്കുന്നവർ പാട്ടിനുപോട്ടെ, സൗദി ഇത് തെളിയിച്ചു കാണിക്കും- കിരീടാവകാശി

റിയാദ്- സൗദി അറേബ്യ ഭാവിയിലേക്കായി നിർമിക്കുന്ന മഹാന​ഗരമായ   ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യത്തിനും ലോകത്തിനും ഈ പദ്ധതി എന്താണ് നൽകാൻ പോകുന്നതെന്നാണ് അദ്ദേഹം പ്രധാനമായും ചർച്ച ചെയ്തത്.
രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ പ്രധാന വികസന പദ്ധതിയായ നിയോമിന്റെ ( NEOM) ഭാഗമാണ്  ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നഗരജീവിതം എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്യുന്ന ആധുനിക നഗരം.ഭാവിയിൽ പുതിയ നാഗരികത സൃഷ്ടിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും മെച്ചപ്പെട്ട ലോകത്തിനായി സമാനമായി പ്രവർത്തിക്കാൻ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്നു കിരീടാവകാശി  ദി ലൈനിനെക്കുറിച്ച് ഡിസ്കവറി ചാനലിനു ( Discovery Channel )  നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലൈനിന് പിന്നിലെ രൂപകൽപനയുടെ ആശയം എങ്ങനെയാണ് ഉണ്ടായതെന്നും അത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നമുക്ക് ശൂന്യമായ സ്ഥലമുണ്ട്. അവിടെ  10 ദശലക്ഷം ആളുകൾക്ക് സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്നു. അവിടം മുതൽ ചിന്തിക്കണമെന്ന് കിരീടാവകാശി പറഞ്ഞു.
നിയോമിലെ ലൈൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മെഗാപ്രോജക്റ്റുകൾ നിർമ്മിക്കാൻ കഴിയില്ലെന്ന് കരുതന്ന സംശയാലുക്കൾക്ക് സൗദി അറേബ്യ അത് ബോധ്യപ്പെടുത്തി കൊടുക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.
സൗദി അറേബ്യയിലെ നിരവധി പദ്ധതികൾ നടക്കുന്നതല്ലെന്ന്  അവർക്ക് പറഞ്ഞുകൊണ്ടേയിരിക്കാം ഞങ്ങൾക്ക് അത് തെറ്റാണെന്ന് തെളിയിക്കാനാകും- കിരീടാവകാശി പറഞ്ഞു. 170 കിലോമീറ്റർ ദൈർഘ്യമുള്ള നഗരമാണ് വിപ്ലവകരമായ ദ ലൈൻ ( THE LINE) പദ്ധതി. ഇവിടെ ഒരു കോടി ആളുകൾക്ക് താമസിക്കാനാകുമെന്നാണ് പ്രതീക്ഷ. 500 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിന്റെ  പ്രധാന ഭാ​ഗമായിരിക്കും ദ ലൈൻ.
കാറുകളും കാർബൺ പുറന്തള്ളലും ഇല്ലാത്ത ന​ഗരം പൂർണ്ണമായും ശുദ്ധ ഊർജ്ജത്തിലാണ് പ്രവർത്തിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായിരിക്കും പ്രാമുഖ്യം.

Latest News