Sorry, you need to enable JavaScript to visit this website.

98 കാരിയായ അന്ധയും ഹജ് നിർവഹിക്കുന്നു

മൊറോക്കൊയിൽ നിന്നുള്ള 98 കാരിയായ അന്ധ തീർഥാടക പുണ്യഭൂമിയിൽ. 

മിന - മൊറോക്കൊയിൽ നിന്നുള്ള 98 കാരിയായ അന്ധയും ഇത്തവണ ഹജ് നിർവഹിക്കുന്നു. മകനും മകൾക്കുമൊപ്പമാണ് ഇവർ ഹജിനെത്തിയിരിക്കുന്നത്. നടക്കാൻ കഴിയാത്തതിനാൽ വീൽചെയറിലാണ് വൃദ്ധ തീർഥാടക സഞ്ചരിക്കുന്നത്. പുണ്യഭൂമിയിലെത്താനും വിശുദ്ധ ഹറമും കഅ്ബാലയവും കാണാനും ഹജ് നിർവഹിക്കാനും സാധിച്ചതിൽ ഇവരുടെ മകൾ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ചു.

 

Latest News