മക്ക- ഭിന്നശേഷിക്കാരനായ തീർത്ഥാടകൻ ഭിന്നശേഷിക്കാരനായ മറ്റൊരു തീർത്ഥാടകനെ സഹായിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഹജിനിടെ ജബൽ റഹ്‌മയിൽനിന്നുള്ള ഈ രംഗമാണിത്. വീൽചെയറിൽ ഇരിക്കുന്ന തീർത്ഥാടകനെ കോണിപ്പടികളിലൂടെ മുകളിലേക്ക് ഉന്തിക്കയറ്റുകയാണ് ഒരു കാൽ മാത്രമുള്ള മറ്റൊരു തീർത്ഥാടകൻ. മനുഷ്യർക്കിടയിലെ പരോപകാരത്തിന്റെ പ്രാധാന്യവും സ്‌നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകളും എന്ന നിലയിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അൽ-അറബിയ ചാനലാണ് വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചത്. ഹജിന്റെ സംഘാടനത്തെയും സൗദി അറേബ്യ ഏർപ്പെടുത്തിയ സൗകര്യങ്ങളെയും പ്രശംസിച്ച ഇരുവരും ഹജ്ജ് നിർവഹിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
مشهد مؤثر لحاج معاق يساعد معاقا آخر في الصعود إلى #جبل_الرحمة في مشعر #عرفات #العربية_في_الحج
— العربية السعودية (@AlArabiya_KSA) June 27, 2023
عبر:
@Freeh_Alrmalee pic.twitter.com/4FuLesaFII