പാലക്കാട് - വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി പി എമ്മില്‍ പി.കെ.ശശി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കൂട്ട നടപടി. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് നടപടി. പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ജില്ലാ സെര്കട്ടറിയേറ്റ് അംഗമായ വി.കെ ചന്ദ്രനെയും ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി. ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്യം നല്‍കിയത് ഇവര്‍ മൂന്നു പേരുമാണെന്ന് കണ്ടെത്തിയിരുന്നു.പി.കെ ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ പിന്നീട് നടപടി സ്വീകരിക്കും. താഴേ തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളിലും വിഭാഗീയതയുടെ പേരില്‍ നടപടി സ്വീകരിക്കുന്നുണ്ട്.