Sorry, you need to enable JavaScript to visit this website.

ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി, പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം - പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെയും ഡി ജി പിയായി  ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു. 1990 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എ ഡി ജി പിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിയാണ്.

 

Latest News