ദോഹ- കള്ളക്കേസിൽ കുടുക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം നിയാസ് ചെരിപ്പത്ത്, സുരേഷ് കരിയാട്, മുബാറക്ക് അബ്ദുൽ അഹദ് എന്നിവർ നിയന്ത്രിച്ചു.
അനീഷ് ബാബു മുഴപ്പിലങ്ങാട്, ഷമീർ മട്ടന്നൂർ, ഫിയാസ് മാച്ചേരി, അഭിഷേക് മാവിലായി, ആഷിഫ്, സുരേഷ്. എ.ടി.സി, സഫീർ കരിയാട്, മുഹമ്മദ് എടയന്നൂർ, ശിവാനന്ദൻ കൈതേരി, ദേവാനന്ദ് തയ്യിൽ, നിയാദ്. എ.പി, സന്തോഷ് ജോസഫ്, സുലൈമാൻ കടുങ്ങോൺ, ജംനാസ് മാലൂർ, മാലി മെരുവമ്പായി, അനീസ് അലി, സുനിൽകുമാർ. എ.വി, അബ്ദുൽ ഹക്കീം മുണ്ടേരി എന്നിവർ കെ. സുധാകരനെതിരായ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ചു.