ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനു കീഴിലെ വിമാനങ്ങളിൽ ഒരു ലക്ഷത്തിലേറെ വിദേശ ഹജ് തീർഥാടകരെ പുണ്യഭൂമിയിലെത്തിച്ചതായി കമ്പനി അറിയിച്ചു. 13 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഇത്തവണ ഫ്‌ളൈ നാസ് യാത്രാ സൗകര്യം നൽകി. അൾജീരിയ, മൊറോക്കൊ, മൗറിത്താനിയ, നൈജീരിയ, ബുർകിനാഫാസോ, ഐവറ്റി കോസ്റ്റ്, സെനഗൽ, ഘാന, നൈജർ, കോമറോസ്, ഇന്ത്യ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്കു വേണ്ടിയാണ് ഇത്തവണ ഫ്‌ളൈ നാസ് ഹജ് സർവീസുകൾ നടത്തിയത്. 2007 ൽ സർവീസ് ആരംഭിച്ച ശേഷം ഫ്‌ളൈ നാസ് 20 ലക്ഷത്തിലേറെ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകിയിട്ടുണ്ട്.