മിന - നടന്നുകൊണ്ട് ഭക്ഷണം കഴിക്കൽ പോലെയുള്ള തെറ്റായ ഭക്ഷണ ശീലങ്ങൾ ഹജ് തീർഥാടകർ ഒഴിവാക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. നടന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ദഹനക്കേടുണ്ടാകാൻ കാരണമായേക്കും. ധിറുതിയിൽ ഭക്ഷണം കഴിക്കുന്നതും പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കി പഞ്ചസാരയും ഉപ്പും കൂടിയ ലഘുഭക്ഷണങ്ങൾ അവലംബിക്കുന്നതും തെറ്റായ ശീലമാണ്.
ദഹനക്കേട് ഒഴിവാക്കാൻ ഭക്ഷണം കഴിക്കാൻ യോജിച്ചതും സുഖപ്രദവുമായ സ്ഥലം തെരഞ്ഞെടുക്കുന്നതും ഇരുന്നുകൊണ്ട് കഴിക്കുന്നതുമാണ് നല്ലത്. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതും പൊട്ടാറ്റൊ ചിപ്‌സ്, മധുരപലഹാരങ്ങൾ, ഐസ്‌ക്രീം പോലുള്ള കലോറി മുക്തമായ ലഘുഭക്ഷണങ്ങൾ ഒഴിവക്കുന്നതും നല്ലതാണ്. ഇത്തരം ഭക്ഷണങ്ങൾക്കു പകരം പഴങ്ങൾ, അണ്ടികൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉപയോഗിക്കണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.