കൊച്ചി-കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ അബ്ദുന്നാസർ മഅദനി കേരളത്തിലെത്തി. ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ബംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് മഅ്ദനി കൊച്ചിയിൽ എത്തിയത്. കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ ഏഴിന് മടങ്ങും. നേരെത്തെ കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും കർണാടക സർക്കാർ മുന്നോട്ടുവെച്ചിരുന്ന പോലീസ് ചെലവ് വഹിക്കാൻകഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെച്ചിരുന്നു.