Sorry, you need to enable JavaScript to visit this website.

'തന്നെയും കേൾക്കണം'; തടസഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ 

ന്യൂഡൽഹി - കണ്ണൂർ സർവകലാശാലയിലെ തന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. 
 തന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എതിർ കക്ഷികൾ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ സുപ്രിം  കോടതി തീരുമാനം എടുക്കരുതെന്നാണ് പ്രിയ വർഗീസിന്റെ ഹർജിയിലെ ആവശ്യം. 
 സ്വജനപക്ഷപാതം ആരോപിച്ച് 2022 ആഗസ്ത് 17നാണ് പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. കണ്ണൂർ വി.സി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണംകാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. കേസിൽ, പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നത്. എന്നാൽ ഈ വിധി ഡിവിഷൻ ബെഞ്ച് ഈയിടെ സ്റ്റേ ചെയ്യുകയുണ്ടായി. ഈ അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പ്രിയ വർഗീസ് സുപ്രിംകോടതിയിൽ തടസ്സ ഹരജി സമർപ്പിച്ചത്.
 

Latest News