മക്ക- ഹജിനിടെ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കിയ ബഹ്‌റൈനിൽനിന്നുള്ള ഹജ് തീർത്ഥാടകനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ശിയാ വിശ്വാസിയായ ജമീൽ അൽ ബഖേരിയയെ ആണ് പിടികൂടിയത്. ഹജ് നിയമങ്ങൾ ലംഘിച്ച് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതിനാണ് അറസ്റ്റ്.
ആളുകൾക്കിടയിൽ വിഭാഗീയതയും ഛിദ്രതയും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് സൗദി അറേബ്യ തീർത്ഥാടകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് ഇദ്ദേഹം വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ആക്ഷേപകരമായ രീതിയിൽ ഹജ് കർമ്മത്തിനിടെ പെരുമാറിയത്.
Well done Saudi authorities for arresting Jamil Al-Baqeri after he was caught saying disturbing and sectarian chants. No one is allowed to politicize Hajj. #Bahrain #البحرين pic.twitter.com/asVe1QqoAm
— Abu Nasir (@Abu1nsr) June 24, 2023