ബംഗളൂരു- പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം വിമാനമാര്‍ഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംബുലന്‍സില്‍ കൊല്ലം അന്‍വാര്‍ശേരിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. ചികിത്സയ്ക്കും പിതാവിനെ സന്ദര്‍ശിക്കാനുമായി ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി ഏപ്രില്‍ 17ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷയ്ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്ക്കാന്‍ 51 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവില്‍ ഇളവു വരുത്താന്‍ പോലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.