Sorry, you need to enable JavaScript to visit this website.

ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ഹജ് സെൽ വളണ്ടിയർ വിംഗ് പരിശീലനം

ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സിയുടെ ഹജ് സെൽ ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ധീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

ദമാം- ഈ വർഷത്തെ ഹജിനോടനുബന്ധിച്ച് കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പരിശുദ്ധ മക്കയിലെ സേവനങ്ങൾക്കായി അയക്കുന്ന തെരഞ്ഞെടുത്ത വളണ്ടിയർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സിയുടെ ഹജ് സെൽ ഉദ്ഘാടനവും നടന്നു.
ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും വന്നു ചേരുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ട സേവനങ്ങൾ ഒരുക്കുന്നതിനായി, മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും സൗദി കെ.എം.സി.സി വിപുലമായ രീതിയിലാണ് തയാറെടുപ്പുകൾ നടത്തിയത്. അതിനോടനുബന്ധിച്ച് ഈസ്‌റ്റേൺ പ്രൊവിൻസിൽ നിന്ന് അറുപതോളം വളണ്ടിയർമാർ പരിശീലന പരിപാടിയിൽ ഒത്തുചേർന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്‌ബോധന പ്രസംഗം നടത്തി. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ധീഖ് അഹമ്മദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വളണ്ടിയർമാർക്കുള്ള യൂണിഫോം ഹജ് സെൽ കോ-ഓർഡിനേറ്റർ ഖാദർ അണങ്കൂരിനു നൽകി. വീൽചെയർ ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി സെക്രട്ടറി അസീസ് കണ്ണൂരിനു കൈമാറി. കെ.എം.സി.സി ഹജ് സെൽ വളണ്ടിയർ വിംഗ് നടത്തുന്ന തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളെ തന്റെ മാതാവിനോടൊപ്പം ഹജ് നിർവഹിച്ച വേളയിൽ ലഭിച്ച സേവനങ്ങളെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം വിവരിച്ചു. വിവിധ സെൻട്രൽ കമ്മിറ്റികളിൽ നിന്നും യൂനിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികളും നേതാക്കളും സംബന്ധിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള മുഖ്യ പ്രഭാഷണം നടത്തി. ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ മുഅസം അബ്ദുൽ ഖാദർ ദാദർ, അബ്ദുൽ റസാഖ് ഇറാം ഗ്രൂപ്പ്, മുഹമ്മദ് അഫ്നാസ്, ഹമീദ് വടകര എന്നിവർ സംബന്ധിച്ചു.   മഹ്മൂദ് പൂക്കാട്, മുഷ്താഖ് പേങ്ങാട്, ഫൈസൽ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ജനറൽ സെക്രട്ടറി ഒ.പി ഹബീബ് സ്വാഗതം പറഞ്ഞു. കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിംഗ് സെക്രട്ടറി റഹ് മാൻ കാരയാട് നന്ദി പ്രകാശിപ്പിച്ചു.

Latest News