സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജിന് പരുക്ക്

കൊച്ചി- സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ പൃഥ്വിരാജിന് പരുക്കേറ്റു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടുക്കിയില്‍ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജും അനുമോഹനും ഉള്‍പ്പെടെയുള്ളവരുടെ സംഘട്ടനം ചിത്രീകരിക്കവെ കാല്‍മുട്ട് ഇടിച്ചു വീഴുകയായായിരുന്നു. മഹേഷായിരുന്നു ഫൈറ്റ് മാസ്റ്റര്‍. 

മറയൂരില്‍ ചികിത്സാ സൗകര്യം കുറവായതിനാല്‍ പൃഥ്വിരാജിനെ എറണാകുളത്ത് ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറച്ചു ദിവസം അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Latest News