അസീർ- കെ.എം.സി.സി ഖമീസ് സെൻട്രൽ കമ്മിറ്റി ബലിപെരുന്നാൾ ദിവസം പ്രീമിയർ ലീഗ്-2023 സംഘടിപ്പിക്കുന്നു. മന്തി അൽജസീറ ട്രോഫിക്കു വേണ്ടിയുള്ള പ്രീമിയർ ട്രോഫി-2023 ലോഗോ ഖമീസ് ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.
മന്തി അൽ ജസീറ മാനേജിംഗ് ഡയറക്ടർ മുഹമ്മദ്കുട്ടി ചേറൂർ, ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, മുഹമ്മദ്കുട്ടി മാതാപ്പുഴ, മുഹമ്മദ് ഖാസിം എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ഖമീസ് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രീമിയർ സോക്കർ 2023 കൺവെൻഷനിൽ ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻ മുഹമ്മദ്കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജലീൽ കാവനൂർ, മുഹമ്മദ്കുട്ടി ചേറൂർ, സിറാജ് വയനാട്, മൊയ്തീൻ കട്ടുപ്പാറ, ഉസ്മാൻ കിളിയമണ്ണിൽ, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി, കാസിം തരീബ് എന്നിവർ പ്രസംഗിച്ചു.