അൽകോബാർ- പ്രവാസി വെൽഫെയർ അൽകോബാർ വനിതാ വിഭാഗം ലോക മാതൃ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിന്റെയും കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെയും വിജയികളെയാണ്
പ്രഖ്യാപിച്ചത്.
ജസീല മുജീബ്, നാദിറ എന്നിവർ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ഷീബ ബിനോയ് ഫിലിപ്പ് രണ്ടാം സ്ഥാനവും, സൽവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിത്രരചനാ മത്സരത്തിൽ അഫ്ഷാൻ ഇർഷാദ് ഒന്നാം സ്ഥാനം നേടി. തൻസീം, ലൈബ ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവാസി വെൽഫെയർ കോബാർ മേഖല വനിതാ പ്രസിഡന്റ് ജുബൈരിയ ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരിഫ ബക്കർ, ഫൗസിയ അനീസ്, ആരിഫ നജ്മു, അനീസ സിയാദ്, ഷംഷാദ് ഖലീലുറഹ് മാൻ, സൈറ ത്വയ്യിബ് തുടങ്ങിയവർ നേതൃത്വം നൽകി.