മദീന- പരസ്പരം ഒത്തുചേരലും ഐക്യപ്പെടലുമാണ് വിജയമെന്നും ഭിന്നിപ്പും ഛിദ്രതയും സർവ്വ നാശത്തിന് കാരണമാകുമെന്നും ആഹ്വാനം ചെയ്ത് വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ് വെൽഫയർ ഫോറത്തിന്റെ ഹജ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹാജിമാർക്ക് പരമാവധി സേവനം ലഭ്യമാക്കാൻ ഈ വർഷത്തെ പ്രഥമ ജനറൽബോഡി യോഗം തീരുമാനിച്ചു.
അക്ബർചാലിയം (ചെയർമാൻ), അൻസാർ അരിമ്പ്ര (പ്രസിഡന്റ്), മായിൻ ബാദ്ഷാ റഷാദി (ജനറൽ സെക്രട്ടറി), എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തുകൊണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നസീർ കുന്നോംകൊടി (ജനറൽ കൺവീനർ), ട്രഷറർ: ജലീൽ ഇരിട്ടി.
വൈസ് പ്രസിഡന്റ്മാർ: മുഹമ്മദ് കെ.പി കോട്ടപാറ, ഹമീദ് പെരുമ്പറമ്പിൽ, സുഹൈൽ മൗലവി, ശരീഫ് കൊടുവള്ളി, യൂസുഫ് സഅദി ബഷീർ കോഴികോടൻ
ജോയിന്റ് സെക്രട്ടറിമാർ: മഹഫൂസ് കുന്നമംഗലം, അബ്ദുൽ സത്താർ കാസർകോട് ,അബ്ദുൽ സത്താർ ഷൊർണൂർ, ഷാനവാസ് കരുനാഗപ്പള്ളി, ഷാക്കിർ അമാനി, ശാകിർ അലങ്കമജൽ എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇന്ത്യൻ ഹാജിമാർക്ക് പ്രഥമ പരിഗണന നൽകി മദീനയിലെ മസ്ജിദ് നബവിയും പരിസരങ്ങളും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു. വഴിതെറ്റിയ ഹാജിമാരെ ഹോട്ടലുകളിൽ എത്തിക്കുക, മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് അതു ലഭ്യമാക്കുക തുടങ്ങിയവക്കായിരിക്കും മുൻഗണന. ഹാജിമാർക്കായി സേവനം ചെയ്യുന്നതിൽ ഇന്ത്യൻ സമൂഹം, വിശിഷ്യ കേരളീയർ മഹത്തരമായ സേവനമാണ് നടത്തുന്നത്. ജോലിക്കിടയിലും സമയം കണ്ടെത്തി അല്ലാഹുവിന്റെ അതിഥികളെ പരിചരിക്കുന്നതിൽ മുൻഗണന നൽകും.
വിവിധ സബ് കമ്മിറ്റി കൺവീനർമാർ-
ഇൻഫർമേഷൻ: അഷ്‌റഫ് ചൊക്ലി, അബ്ദുൽ കരീം കുരിക്കൾ.
മിസ്സിംഗ് ഹാജി: ഷാജഹാൻ തിരുവമ്പാടി, സൈനുദ്ധീൻ കൊല്ലം. മെഡിക്കൽ: നിസാർ കരുനാഗപ്പള്ളി, നിഷാദ് അസീസ്, ബഷീർ കരുനാഗപള്ളി. റിസപ്ഷൻ: അബ്ദുൽമജീദ്, അജ്മൽ മൂഴിക്കൽ, കരീം മൗലവി പൂനൂർ. ഡിപ്പാർച്ചർ: ഹമീദ് ചൊക്ലി, അബ്ദുൽ കരീം. എക്‌സിക്യുട്ടീവ്: നജീബ് പത്തനംതിട്ട, സനൂപ് മുഹമ്മദ്, നിസാർ കൊല്ലം, കബീർ മാഷ്, മജീദ് മലപ്പുറം, ഗഫൂർ തെന്നല, നിസം കൊല്ലം.
യോഗത്തിൽ ബഷീർ കോഴികോടൻ അധ്യക്ഷത വഹിച്ചു. ഹമീദ് പെരുംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
അൻസാർ അരിമ്പ്ര, സജി ലബ്ബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.