റിയാദ്- കെ.എം.സി.സി റിയാദ് വനിതാ കമ്മിറ്റിയുടെ സി.എച്ച് സെന്റർ ഫണ്ട് കൈമാറി. ആയിരക്കണക്കിന് രോഗികൾക്ക് ആശാ കേന്ദ്രമായ സി.എച്ച് സെന്ററിനെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റിയുടെ നിർദേശ പ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിലേക്ക് കെ.എം.സി.സി വനിതാ കമ്മിറ്റി സ്വരൂപിച്ച രണ്ടു ലക്ഷം രൂപയാണ്
കൈമാറിയത്.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂരിന് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് റഹ് മത്ത് അഷ്‌റഫ് ധനസഹായം കൈമാറി. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളും മറ്റു ആതുരാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾ വലിയ മാതൃകയാണ്. പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്നുകൾ, ഭക്ഷണം, താമസം, ആംബുലൻസ് സേവനം, ഫിസിയോ തെറാപ്പി തുടങ്ങി എല്ലാം സൗകര്യങ്ങളും സൗജന്യമായി വിവിധ സി.എച്ച് സെന്ററുകൾ നൽകി വരുന്നുണ്ട്.
റിയാദ് അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി വനിതാ വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗങ്ങളായ സാറ നിസാർ, തിഫ് ല അനസ്, സബിത മുഹമ്മദലി എന്നിവർ പങ്കെടുത്തു.